---
title: "എ.എസ്.ഐ മദ്യപിച്ചോടിച്ച കാറിടിച്ച്  പന്ന്യന്നൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കടക്കം  മൂന്ന് പേർക്ക് ഗുരുതര പരിക്ക് ; പിന്നാലെ സസ്പെൻഷൻ"
english_title: " ASI Drunk Driving Accident Pannyannur Student Injured Suspension Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384021/ asi-drunk-driving-accident-pannyannur-student-injured-suspension"
published_at: "2026-09-24T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c96427df7_asi-drunk-driving-accident-pannyannur-student-injured-suspension_copy.jpg"
keywords: ["ASI Suspension", "Drunk Driving", "Pannyannur", "Kerala Police", "Azheekal Coastal Police"]
---

# എ.എസ്.ഐ മദ്യപിച്ചോടിച്ച കാറിടിച്ച്  പന്ന്യന്നൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കടക്കം  മൂന്ന് പേർക്ക് ഗുരുതര പരിക്ക് ; പിന്നാലെ സസ്പെൻഷൻ

> **Lead Summary:** പന്ന്യന്നൂർ: മദ്യപിച്ച് കാറോടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ് ഐ രജിത്താണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് എഎസ്.ഐ. രജിത്തിനെ സസ്പെൻഡ് ചെയ്തു.

## Article Content

പന്ന്യന്നൂർ: മദ്യപിച്ച് കാറോടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ് ഐ രജിത്താണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് എഎസ്.ഐ. രജിത്തിനെ സസ്പെൻഡ് ചെയ്തു.

ഇക്കഴിഞ്ഞ 21-നാണ് KL 13 AB 2790 നമ്പർ കാറോടിച്ച് എ.എസ്. ഐ അപകടമുണ്ടാക്കിയത്. റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന പന്ന്യന്നൂർ സ്വദേശിനിയും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിനിയുമായ സ്വാതി, സമീപത്തെ ഹോട്ടലിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

അപകടത്തെ തുടർന്ന് സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രജിത്തിനെ സമീപത്തുണ്ടായിരുന്നവർ പിടികൂടുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചതായുമാണ് റിപ്പോർട്ട്. സംഭവത്തിൽ വകുപ്പുതല നടപടിയുടെ ഭാഗമായാണ് എസ്.ഐ. രജിത്തിനെ സസ്പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384021/ asi-drunk-driving-accident-pannyannur-student-injured-suspension)